സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 2 മെയ് 2024 (11:53 IST)
ഉഷ്ണതരംഗത്തില്‍ കര്‍ണാടകയിലെ ആറുജില്ലകളിലെ താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്. ബഗല്‍കോട്ടെ, ബെലാഗാവി, ധാര്‍വാട്, ഗഡഗ്, ഹാവേരി, കോപ്പാല്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെങ്ങളിലെ നിലവിലെ താപനില 40-46 ഡിഗ്രി സെല്‍ഷ്യസാണ്. മെയ് ഒന്‍പതുവരെ താപനില ഉയര്‍ന്നുനില്‍ക്കുമെന്നാണ് അറിയിപ്പുള്ളത്.
അതേസമയം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില ഏപ്രില്‍ 30ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. 45.6 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്ത താപനില. മെയ് ഏഴോടെ താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.