1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Oman Rain Death News

ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മലയാളിയുള്‍പ്പെടെ 12 പേര്‍ മരിച്ചു

Oman Rain Death
ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളിയുള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍ മരിച്ച മലയാളി. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്.
 
അതേസമയം വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മസ്‌കറ്റ്, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഹിറ, അല്‍ ദഖിലിയ എന്നീ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
400 രൂപയുണ്ടെങ്കില്‍ 40 ഡിഗ്രി ചൂട് ഒരു പ്രശ്‌നമല്ല! വീടൊന്ന് കൂളാക്കിയാലോ? പോക്കറ്റ് കാലിയാവാതെ...