കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഏതാനും ദിവസത്തേക്ക് ചെന്നൈ യാത്ര ഒഴിവാക്കുക

ബുധനാഴ്ച രാത്രി മിക്കയിടത്തും അതിശക്തമായ മഴയാണ് പെയ്തത്

രേണുക വേണു| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (08:55 IST)

ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ പ്രളയസമാന അന്തരീക്ഷം. പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. ഡിസംബര്‍ അഞ്ച് വരെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടിടത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ കടലിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ഇതിന്റെ സ്വാധീനത്താല്‍ ശക്തമായ മഴ തുടരും.

ബുധനാഴ്ച രാത്രി മിക്കയിടത്തും അതിശക്തമായ മഴയാണ് പെയ്തത്. വെള്ളക്കെട്ട് കാരണം റോഡുകള്‍ മുങ്ങി. മഴക്കെടുതിയില്‍ ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
അതേസമയം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്ര ഈ ദിവസങ്ങളില്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ഡിസംബര്‍ അഞ്ച് വരെ തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :