1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. China Covid News

ചൈനയിലെ ഷങ്ഹായിലെ 70ശതമാനത്തോളം പേര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്

China
ചൈനയിലെ ഷങ്ഹായിലെ 70ശതമാനത്തോളം പേര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഷങ്ഹായിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം ഒരു മാധ്യമവുമായി പങ്കുവച്ചത്. നേരത്തേ രണ്ടുമാസത്തോളമുള്ള കഠിനമായ ലോക്ഡൗണിലായിരുന്നു ഷങ്ഹായി. പിന്നാലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കൊവിഡ് വളരെ വേഗത്തില്‍ വ്യാപിക്കുകയായിരുന്നു. ഒമിക്രോണ്‍ വകഭേദമാണ് വ്യാപിക്കുന്നത്. 
 
ദിവസേന ആശുപത്രിയില്‍ നൂറിലധികം ആംബുലന്‍സുകളാണ് വരുന്നതെന്നും രോഗികളില്‍ കൂടുതലും 65 വയസിനു മുകളിലുള്ളവരാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 
അടുത്ത ലേഖനം
കഴിഞ്ഞ രണ്ടുമാസമായി മുംബൈയിലെ ആശുപത്രിയില്‍ ഹൃദയാഘാതവുമായി എത്തുന്നവരുടെ കണക്കില്‍ 20ശതമാനത്തിന്റെ വര്‍ധനവ്