1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rishab Pant Accident News

ഏതു കുഴിയെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല; ഋഷഭ് പന്തിന് അപകടം സംഭവിച്ചത് സംബന്ധിച്ച ആരോപണത്തില്‍ പ്രതികരിച്ച് ദേശീയപാത അതോറിറ്റി

Rishab Pant Accident News
ഏതു കുഴിയെ കുറിച്ചാണ് പറയുന്നത് മനസ്സിലാകുന്നില്ലെന്ന് ഋഷഭ് പന്തിന് അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രതികരിച്ച് ദേശീയപാത അതോറിറ്റി. റോഡിലെ കുഴി കാരണമാണ് ഋഷഭ് പന്തിന് അപകടമുണ്ടായതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ദേശീയപാത അതോറിറ്റി രംഗത്ത് എത്തിയത്. 
 
പന്തിന് അപകടം സംഭവിച്ച റോഡില്‍ കുഴികള്‍ ഒന്നും ഇല്ലായിരുന്നു, പിന്നെ ഏത് കുഴിയെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് മനസ്സിലാവില്ലായെന്നും ദേശീയപാത അതോറിറ്റി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ലഹരി മരുന്ന് കേസിലെ പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കും; കടുത്ത നടപടിയിലേക്ക്