1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

ചായക്ക് മധുരം കുറഞ്ഞെന്ന് പറഞ്ഞ് അടി; മലപ്പുറത്ത് ഹോട്ടലുടമയ്ക്ക് കുത്തേറ്റു

Malappuram
ചായക്ക് മധുരം കുറഞ്ഞെന്ന് പറഞ്ഞുണ്ടായ അടിപിടിയില്‍ മലപ്പുറത്ത് ഹോട്ടലുടമയ്ക്ക് കുത്തേറ്റു. മലപ്പുറം താനൂരിലാണ് സംഭവം. കുത്തേറ്റ ഹോട്ടലുടമ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സുബൈറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 
വാഴക്കാതെരു അങ്ങാടിയിലെ ടിഎ റസ്റ്റോറന്റിലാണ് സംഭവം. രാവിലെ ചായക്ക് മധുരമില്ലെന്ന് പറഞ്ഞ് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ മടങ്ങിയ സുബൈര്‍ അല്‍പ്പസമയം കഴിഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. 
അടുത്ത ലേഖനം
സിനിമാ തിയേറ്റർ സ്വകാര്യ സ്വത്ത്: പുറത്തുനിന്നുള്ള ഭക്ഷണം വിലക്കാൻ ഉടമയ്ക്ക് അവകാശം: സുപ്രീം കോടതി