ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 38 മരണം
ചൈനയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് 38 പേര്‍ മരിച്ചു. രാസവസ്തുക്കളുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. ബസിനു പിറകില്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് വലിയ പൊട്ടിത്തെറി ഉണ്ടായി. ചൈനീസ് സമയം പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.