ധാക്ക|
VISHNU N L|
Last Modified ചൊവ്വ, 12 മെയ് 2015 (13:20 IST)
മതേതര നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ അനന്ത ബിജോയ് ദാസ് എന്ന ബ്ലോഗറിനെ തീവ്രവാദികള്‍ വെട്ടിക്കൊന്നു. സിൽഹത്ത് നഗരത്തിൽ ഇന്നു പുലർച്ചെയാണ്
മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ദാസിനെ വെട്ടിക്കൊന്നത്. മുക്തോ മോനയ്ക്ക് വേണ്ടി ബ്ലോഗ് എഴുതിയിരുന്ന
ഇദ്ദേഹത്തിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. മത മൌലികവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ അവിജിത് റോയിയുടെ വെബ്സൈറ്റാണ് മുക്തോ മോന.
ഹിസ്ബുത്ത് തഹ്റീര്‍ എന്ന ഭീകര സംഘടനയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കരുതുന്നത്. കൊലകള്‍ക്കെതിരെ ബംഗ്ലാദേശിൽ വന്‍പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ബിജോയ് ദാസിന് നേരത്തേ തന്നെ അഞ്ജാതരുടെ ഭീഷണിയുണ്ടായിരുന്നു. അദ്ദേഹത്തെ കൊല്ലുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ശാസ്ത്രീയ കാഴ്ചപ്പാടുകള്‍കൊണ്ടും മതഭീകരതക്കെതിരായ നിലപാടുകള്‍കൊണ്ടും ശ്രദ്ധേയമായ ബ്ലോഗാണ് മുക്തോ മോര്‍ന.