1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Attacker carrying an Iranian flag

ഇറാനിയന്‍ പതാകയേന്തിയ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Indian-origin student
ഇറാനിയന്‍ പതാകയേന്തിയ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്‍ഡിയാഗ ഡയഗ്‌നെ എന്ന അക്രമിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. 21 വയസ്സുള്ള ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി സവിത ഷാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സവിത സര്‍വകലാശാലയില്‍ ഓണേഴ്‌സ് ബിരുദം ചെയ്യുകയായിരുന്നു. 
 
വിദ്യാര്‍ത്ഥികള്‍ പതിവായി സന്ദര്‍ശിക്കുന്ന ബുഫോര്‍ഡിന്റെ ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനിലാണ് ആക്രമണം നടന്നത്.  അതേസമയം ഇറാനെ ആക്രമിക്കാന്‍ വ്യോമ താവളം വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍. ഇതോടെ 15 അമേരിക്കന്‍ വിമാനങ്ങള്‍ തിരിച്ചുപോയി. കൂടാതെ ഇറാനെതിരായ അമേരിക്ക- ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ സ്‌പെയിന്‍ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതും ആണെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പറഞ്ഞു.
 
സ്‌പെയിനില്‍ രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം പാകിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 23 ആയി. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെയാണ് പാകിസ്ഥാനില്‍ പ്രതിഷേധം കടുത്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു