ഇറാനെ ആക്രമിക്കാന്‍ വ്യോമ താവളം വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍; 15 അമേരിക്കന്‍ വിമാനങ്ങള്‍ തിരിച്ചുപോയി

ബങ്കർ ബസ്റ്റർ ബോംബ്,അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബുകൾ,ഇറാന്റെ ആണവ സൈറ്റുകൾ തകർക്കുമോ,ബങ്കർ ബസ്റ്റർ ശേഷി,ഇറാൻ അമേരിക്ക യുദ്ധ ഭീഷണി,Bunker Buster bomb,US bunker buster capabilities,Iran nuclear site bombing,Deep penetration bombs
Bunker Buster Bombs
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (12:39 IST)
ഇറാനെ ആക്രമിക്കാന്‍ വ്യോമ താവളം വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍. ഇതോടെ 15 അമേരിക്കന്‍ വിമാനങ്ങള്‍ തിരിച്ചുപോയി. കൂടാതെ ഇറാനെതിരായ അമേരിക്ക- ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ സ്‌പെയിന്‍ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതും ആണെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പറഞ്ഞു.

സ്‌പെയിനില്‍ രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം പാകിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 23 ആയി. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെയാണ് പാകിസ്ഥാനില്‍ പ്രതിഷേധം കടുത്തത്.

ഈ സാഹചര്യത്തില്‍ ഇസ്ലാമാബാദിലെ എംബസിയിലും കറാച്ചിയിലും ലാഹോറിലും പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളിലും ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വിസ സര്‍വീസുകളും അമേരിക്കന്‍ സിറ്റിസണ്‍ സര്‍വീസ് റദ്ദാക്കി. 23 പേരാണ് പാക്കിസ്ഥാനിലെ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 10 പേര്‍ കറാച്ചിയിലെ അമേരിക്കന്‍ കോണ്‍സിലേറ്റിനു മുന്നില്‍ നടന്ന വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :