അനുബന്ധ വാര്‍ത്തകള്‍
- പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ഏർപ്പെടുത്തിയത് 26 ശതമാനം ഇറക്കുമതി തീരുവ
- ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
- ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
- യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ
- പുടിന് ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന് പ്രസിഡന്റ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തിലാണ് പകര ചുങ്കത്തിന്റെ പട്ടിക ട്രംപ് പ്രദര്‍ശിപ്പിച്ചത്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും 10ശതമാനത്തോളം നികുതി നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടികയില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഉണ്ടെങ്കിലും റഷ്യയുടെ പേരില്ലായിരുന്നു. നിലവില്‍ റഷ്യയ്ക്ക് മേലുള്ള അമേരിക്കയുടെ ഉപരോധങ്ങള്‍ ഇതിനോടകം തന്നെ റഷ്യയുമായുള്ള വ്യാപാര ബന്ധത്തെ തടഞ്ഞിട്ടുണ്ടെന്ന കാരണത്താലാണ് പട്ടികയില്‍ നിന്ന് റഷ്യയെ ഒഴിവാക്കിയത്.
എന്നാല്‍ ഇതൊരു മതിയായ കാരണമല്ലെന്ന വിലയിരുത്തലും ഉണ്ട്. അതേസമയം ക്യൂബ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ഇല്ല. ഈ രാജ്യങ്ങള്‍ക്ക് മേല്‍ നിലവില്‍ ചുമത്തിയിരിക്കുന്ന ചുങ്കവും ഉപരോധങ്ങളും തന്നെ ധാരാളമാണെന്ന ധാരണയിലാണ് ഈ രാജ്യങ്ങളെ ഒഴിവാക്കിയത്.
അടുത്ത ലേഖനം