1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. afganisthan,us consulate,terrerist

അഫ്ഗാനിസ്താനില്‍ യുഎസ് കോണ്‍സുലേറ്റ് വാഹനം ആക്രമിക്കപ്പെട്ടു

അഫ്ഗാനിസ്താന്‍
അഫ്ഗാനിസ്താനിലെ ഹെറാതില്‍ യുഎസ് കോണ്‍സുലേറ്റിന്റെ വാഹനത്തിനു നേര്‍ക്ക് ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ട് വിദേശ സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റതായി അഫ്ഗാന്‍ അറിയിച്ചു.

വിമാനത്താവളത്തിലേക്കു പോയ വാഹനത്തിനു നേരെ ബൈക്കിലെത്തിയ അജ്ഞാത സഗഘമാണ് നിറയൊഴിച്ചത്. അഞ്ചു ദിവസം മുന്‍പ് ഹെറാതിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടിരുന്നു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. എന്നാല്‍ അക്രമികള്‍ നാലും കൊല്ലപ്പെട്ടു.
About Writer
VISHNU.NL