അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് വിരമിച്ചു
- ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ പാക് സംഘടന: ദേശ വിരുദ്ധശക്തികളുടെ പങ്ക് അന്വേഷിക്കുന്നതായി മുഖ്യമന്ത്രി
- 400 കോടിയുടെ ലഹരിയുമായെത്തിയ പാക് ബോട്ട് ഗുജറാത്തിൽ പിടിയിൽ
- ടി20യിൽ കലണ്ടർ വർഷം 2000 റൺസ്, അതിശയകരമായ നേട്ടം കുറിച്ച് മുഹമ്മദ് റിസ്വാൻ
- പുരുഷ ലോകകപ്പിലെ കണക്കുകൾ തീർക്കാൻ ഒരുങ്ങി ഇന്ത്യൻ വനിതകൾ, വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ പാകിസ്ഥാൻ
മഞ്ഞുവീഴ്‌ച: പാകിസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു
ഇസ്ലാമാബാദ്:പാകിസ്ഥാനിലെ പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്ക് മുകളിൽ മഞ്ഞുപതിച്ചുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. അഞ്ചുപേർ കാറിനുള്ളിൽ തണുത്തുറഞ്ഞാണ് മരിച്ചത്. ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നിരവധി റിസോർട്ടുകളുള്ള വിനോദസഞ്ചാരകേന്ദ്രമാണ് മുറേ. അസാധാരണമായ മഞ്ഞുവീഴ്‌ച്ചയുണ്ടായതാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് കൂട്ടമായി ആകർഷിച്ചത്.മരിച്ചവരിൽ പോലീസുദ്യോഗസ്ഥനും ഭാര്യയും ആറുമക്കളും ഉൾപ്പെടുന്നു.സഞ്ചാരികൾക്കുപുറമേ, കുടിവെള്ളവും പാചകവാതകവും കിട്ടാതെ മഞ്ഞുവീഴ്ചയിൽ പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്.