അനുബന്ധ വാര്‍ത്തകള്‍
- പുരുഷ ലോകകപ്പിലെ കണക്കുകൾ തീർക്കാൻ ഒരുങ്ങി ഇന്ത്യൻ വനിതകൾ, വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ പാകിസ്ഥാൻ
- ഡൽഹി വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനെന്ന് സർക്കാർ, പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ എന്ന് സുപ്രീം കോടതി
- ഐസിസി ടി20 റാങ്കിങിൽ കോലിക്ക് കനത്ത തിരിച്ചടി, ആദ്യ പത്തിൽ നിന്നും പുറത്ത്
- ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ: എട്ട് ലോക ചാമ്പ്യൻഷിപ്പുകൾക്കുള്ള വേദി പ്രഖ്യാപിച്ച് ഐസിസി
- ലോകകപ്പിന്റെ താരമാകേണ്ടിയിരുന്നത് ബാബർ അസം, വാർണറെ തിരെഞ്ഞെടുത്തത് ശരിയായില്ലെന്ന് അക്തർ
ടി20യിൽ കലണ്ടർ വർഷം 2000 റൺസ്, അതിശയകരമായ നേട്ടം കുറിച്ച് മുഹമ്മദ് റിസ്വാൻ
കലണ്ടർ വർഷം ടി20യിൽ 2000 റൺസ് നേടുന്ന ആദ്യ താരമായി പാകിസ്ഥാൻ ഓപ്പണിങ് താരം മുഹമ്മദ് റിസ്വാൻ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് റിസ്വാൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഈ വർഷം ടി20യിൽ ഒരു സെഞ്ചുറിയും 18 അർധസെഞ്ചുറിയുമടക്കമാണ് റിസ്വാന്റെ നേട്ടം. പാകിസ്ഥാന് വേണ്ടി 1326 ടി20 റൺസാണ് ഈ വർഷം റിസ്വാൻ നേടിയത്. 29 മത്സരങ്ങളിൽ നിന്നും 73.66 ബാറ്റിങ് ശരാശരിയിൽ 134.89 സ്ട്രൈക്ക് റേറ്റോടെയാണ് റിസ്വാന്റെ നേട്ടം.
ഈ വർഷം റിസ്വാൻ നേടിയ 18 അർധസെഞ്ചുറികളിൽ 12 എണ്ണവും പാകിസ്ഥാന് വേണ്ടിയാണ്. രണ്ടാം സ്ഥാനത്തുള്ള ബാബർ അസം 939 റൺസാണ് പാകിസ്ഥാന് വേണ്ടി നേടിയത്.