പുരുഷ ലോകകപ്പിലെ കണക്കുകൾ തീർക്കാൻ ഒരുങ്ങി ഇന്ത്യൻ വനിതകൾ, വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ പാകിസ്ഥാൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (12:07 IST)
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ. ന്യൂസിലൻഡ് വേദിയാകുന്ന ലോകകപ്പിൽ 2022 മാർച്ച് ആറിനാണ് ചിരവൈരികൾ ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് ഉദ്‌ഘാടനമത്സരം.

31 ദിവസങ്ങളിലായി 31 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. 2017-2020ലെ ഐസിസി വുമൺ ചാമ്പ്യൻഷിപ്പിലെ റാങ്കിങ് അനുസരിച്ച് ഓസ്ട്രേലിയയും ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും ഇന്ത്യയും ആതിഥേയ രാജ്യം എന്ന നിലൈൽ ന്യൂസിലൻഡും ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി.

ബംഗ്ലാദേശ്,പാകിസ്ഥാൻ,വെസ്റ്റിൻഡീസ് ടീമുകളാണ് ലോകകപ്പ് യോഗ്യത ലക്ഷ്യമിടുന്നത്. ലീഗ് ഫോർമാറ്റിലാണ് 2020 ലോകകപ്പിലെ മത്സരങ്ങൾ. എട്ട് ടീമുകളും ഓരോ ടീമിനെയും ഓരോ തവണ നേരിടും. മാർച്ച് 30,31 തിയതികളിൽ സെമി ഫൈനൽ മത്സരങ്ങളും ഏപ്രിൽ മൂന്നിന് ഫൈനൽ മത്സരവും നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :