ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ പാക് സംഘടന: ദേശ വിരുദ്ധശക്തികളുടെ പങ്ക് അന്വേഷിക്കുന്നതായി മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (17:02 IST)
പഞ്ചാബിലെ ലുധിയാന കോടതിയിൽ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടനയെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പുകളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ
സൂചിപ്പിക്കുന്നു.

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ തുടർ ആക്രമണങ്ങൾ നടത്താനും ആരാധനാലയങ്ങൾക്ക് നേരെ അക്രമണം നടത്തി മതസ്പർദ്ധയുണ്ടാക്കി അക്രമം അഴിച്ചു‌വിടാനാണ് പദ്ധതിയെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം സ്ഫോടനത്തിൽ പാക് ഭീകരസംഘടനയ്ക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി തള്ളികളഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :