സ്വാതന്ത്യം...വര്‍ഷങ്ങളിലൂടെ

FILEWD
1926- വര്‍ക്കേഴ്സ് ആന്‍റ് പെസന്‍റസ് പാര്‍ട്ടി രൂപീകരിച്ചു.

1927- ഇന്‍ഡ്യയിലെ തൊഴിലാളികള്‍ സംഘടിതമായി മേയ്ദിനം ആഘോഷിച്ചു.
ലാഹോറില്‍. - എഫ്.ഐ.സി.സി.ഐ. രൂപീകരിക്കപ്പെട്ടു.
സൈമണ്‍ കമ്മീഷന്‍ ബഹിഷ്കരണം.
ലാലാ ലജ്പത്റായ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ചരമം പ്രാപിച്ചു. മര്‍ദ്ദനത്തിനു കാരണക്കാരനായ സണ്ടേഴ്സിനെ ഭഗത്സിംഗ് വെടിവെച്ചു കൊന്നു.

1928- രണ്ടു മാസം നീണ്ടുനിന്ന തൊഴിലാളിപണിമുടക്ക്.
വര്‍ദ്ധിപ്പിച്ച റവന്യൂനികുതിയോട് എതിര്‍പ്പ്. ബര്‍ദോളിയില്‍ ജനം നികുതിയടച്ചില്ല.
കല്‍ക്കത്താ കോണ്‍ഗ്രസ്. 50,000 തൊഴിലാളികള്‍ ഒരു ജാഥയായി വന്ന് പൂര്‍ണസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിവേദനം നല്‍കി.
ഗോവയില്‍ ഡോ.കുന്‍ഹ ഗോവാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു.

1929- ഭഗത്സിംഗും കൂട്ടരും സെന്‍ട്രല്‍ ലെജിസ്ളേറ്റീവ് അസംബ്ളിയില്‍ ബോബെറിഞ്ഞു. -
മീററ്റ് ഗൂഢാലോചനക്കേസ്. 31 തൊഴിലാളിനേതാക്കള്‍ അറസ്റ്റില്‍.
64 ദിവസം നീണ്ടുനിന്ന നിരാഹാരവ്രതം അനുഷ്ഠിച്ച ജതീന്‍ദാസ് രക്തസാക്ഷിയായി.
അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ "ഖുദൈയിസ്മത്ത് ഗര്‍' പ്രസ്ഥാനം ആരംഭിച്ചു. - ലാഹോര്‍ കോണ്‍ഗ്രസ്. പണ്ഡിറ്റ് നെഹ്റുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പൂര്‍ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പാസാക്കി.

1930- ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കപ്പെട്ടു.
1930- ജനുവരി 26 സ്വാവാതന്ത്ര്യദിനമായി ആഘോഷിക്കപ്പെട്ടു.
പെഷവാറിലും ഷോളാപ്പൂരിലും സായുധകലാപം.
സൂര്യസെന്നിന്‍റെ നേതൃത്വത്തില്‍ ചട്ടഗ്രാം ആയുധപ്പുര കൊള്ളയടിക്കപ്പെട്ടു.
ഗാന്ധിജിയുടെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും. 1930 മാര്‍ച്ച് ഒന്നാം തീയതി സബര്‍മതി ആശ്രമത്തില്‍ നിന്നും 200 മൈല്‍ അകലെയുള്ള ദണ്ഡി കടല്‍പ്പുറത്തേക്ക് 78 സന്നദ്ധഭടന്മാരോടൊപ്പം മഹാത്മാഗാന്ധി കാല്‍നടയായി പുറപ്പെട്ടു. സി. കൃഷ്ണന്‍ നായരുള്‍പ്പൈടെ 4 മലയാളികള്‍ സംഘത്തിലുണ്ടായിരുന്നു. ഏപ്രില്‍ 6-ാം തീയതി ദണ്ഡിയില്‍ എത്തി. ഉപ്പു നിയമം ലംഘിച്ചു. ഇതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ഉപ്പു സത്യാഗ്രഹം നടന്നു.

1930-1932-ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങള്‍.

1931- ഗാന്ധി-ഇര്‍വിന്‍ ഉടന്പടി ഒപ്പുവെച്ചു. നേതാക്കള്‍ക്ക് നിരാശ.
ഭഗത്‌സിംഗ്, രാജഗുരു, സുഖദേവ് എന്നീ വിപ്ളവകാരികളെ തൂക്കിക്കൊന്നു.
കറാച്ചി കോണ്‍ഗ്രസ്. സാന്പത്തിക പരിപാടി അംഗീകരിച്ചു.
അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍ "സെര്‍വന്‍റ്സ് ഓഫ് ഗോഡ് 'എന്ന സംഘടന രൂപീകരിച്ച് കോണ്‍ഗ്രസ്സിനോടു സഹകരിച്ചു.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദയം.

സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ)

1932- സര്‍വ്വകക്ഷി ഐക്യസമ്മേളനവും പൂനാ ഉടന്പടിയും.
നിറുത്തിവെച്ചിരുന്ന നിസ്സഹകരണസമരം ഗാന്ധിജി പുനരാരംഭിച്ചു.

1933-പോണ്ടിച്ചേരിയില്‍ ഹരിജന്‍ സേവക്സംഘ് രൂപമെടുത്തു.

1934- ബോംബെ കോണ്‍ഗ്രസ്. ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദയം.

1935- ബര്‍മ്മ ഇന്‍ഡ്യയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു.
ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഗവണ്മെന്‍റ് ഓഫ് ഇന്‍ഡ്യാ ആക്റ്റ് പാസാക്കി.
ഒറീസയും സിന്‍ഡും സൃഷ്ടിച്ചു.

1936- അഖിലേന്‍ഡ്യാ കിസാന്‍സഭ രൂപീകരിച്ചു.
അഖിലേന്‍ഡ്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപമെടുത്തു.

1937- പ്രാദേശിക നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍. - മുസ്ളീംലീഗ് പുതിയ പരിപാടി പ്രഖ്യാപിച്ചു.
ഫ്രഞ്ച് കോളനികളില്‍ സ്വാതന്ത്ര്യസമരം. മഹാജനസഭ രൂപീകരിച്ചു.

ബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ്

1938- ഹരിപുര കോണ്‍ഗ്രസ്. സുഭാഷ്ചന്ദ്രബോസിനെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

1939- ത്രിപുര കോണ്‍ഗ്രസ്. ബോസ് വീണ്ടും പ്രസിഡന്‍റ്.

ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസംമൂലം രാജിവെച്ചു; ഫോര്‍വേഡ് ബ്ളോക്കിനു രൂപംകൊടുത്തു.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. യുദ്ധത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അപലപിച്ചു. യുദ്ധത്തില്‍ പ്രതിഷേധിച്ച് ബോംബെയിലെ 90,000-ല്‍പരം തൊഴിലാളികള്‍ പണിമുടക്കി.
സംസ്ഥാന ഗവണ്മെന്‍റുകളില്‍നിന്ന് കോണ്‍ഗ്രസ് രാജിവെച്ചു.

1940- മുസ്ളീംലീഗിന്‍റെ ലാഹോര്‍ സമ്മേളനം. പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി. - നിസ്സഹകരണ സമരത്തില്‍ ഏര്‍പ്പെട്ട ആയിരക്കണക്കിന് കോണ്‍ഗ്രസ് നേതാക്കളെ നാടിന്‍റെ നാനാഭാഗത്തുനിന്നും അറസ്റ്റ്ചെയ്തു.
കോണ്‍ഗ്രസ്സിന്‍റെ "ഡല്‍ഹി ചലോ' പ്രസ്ഥാനം.
WEBDUNIA|
വ്യക്തിസത്യാഗ്രഹത്തിന്‍റെ ആരംഭം (ഒക്ടോ. 17), ആദ്യസത്യാഗ്രഹിയായ ആചാര്യ വിനോബഭാവെ പൗനാറില്‍ സത്യാഗ്രഹം ആരംഭിച്ചു. നെഹ്റു ആയിരുന്നു രണ്ടാമത്തെയാള്‍. സത്യാഗ്രഹികള്‍ കാല്‍നടയായി ഡല്‍ഹിക്കു പുറപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :