1914- ഒന്നാം ലോകമഹായുദ്ധം (1914-19) ആരംഭിച്ചു. ഇന്‍ഡ്യയില്‍ ഭരണം അട്ടിമറിക്കുവാന്‍ ഗദ്ദര്‍ വിപ്ളവകാരികളുടെ പരിപാടി.
1915- ഗാന്ധിജി തെക്കെ ആഫ്രിക്കയില്‍നിന്നും ഇന്‍ഡ്യയിലെത്തി. റാഷ് ബിഹാരി ബോസിന്‍റെ നേതൃത്വത്തില്‍ നടന്ന സായുധസമരം പരാജയപ്പെട്ടു. ബോസ് രക്ഷപ്പെട്ടു. ബെര്‍ലിനില്‍ ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി രൂപംകൊണ്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധകലാപം നയിച്ച ജതീന്‍ മുഖോപാദ്ധ്യായ കൊല്ലപ്പെട്ടു. കാബൂളില്‍ ആദ്യത്തെ ഇന്‍ഡ്യന്‍ ഇടക്കാല ഗവണ്മെന്‍റ്. രാജാ മഹേന്ദ്രപ്രതാപ്, ബര്‍ക്കത്തുള്ളാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാബൂളില്‍ ആദ്യത്തെ ഇന്‍ഡ്യന്‍ ഇടക്കാല ഗവണ്മെന്‍റ്. അഖിലേന്‍ഡ്യാ ഹിന്ദുമഹാസഭയുടെ പ്രഥമസമ്മേളനം. ആയുധ ശേഖരണത്തിനായി എം.എന്‍. റോയിയും അബനി മുഖോപാദ്ധ്യായയും രഹസ്യമായി ഇന്‍ഡ്യ വിടുന്നു. ഇന്‍ഡ്യയുടെ സ്വയം ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭണം മദ്രാസില്‍ നിന്നും ആനിബസന്‍റ് ആരംഭിച്ചു.
1916- "ആള്‍ ഇന്‍ഡ്യാ ഹോംറൂള്‍ ലീഗ് ' പൂനയില്‍ സ്ഥാപിക്കപ്പെട്ടു. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ലക്നോ ഉടമ്പടി.
1917- റഷ്യന്‍ വിപ്ളവം .ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം രൂപമെടുത്തു. ഇന്‍ഡ്യന്‍ ദേശീയവാദികള്‍ വിപ്ളവത്തെ വാഴ്ത്തി. ഹോംറൂള്‍ ലീഗ് പ്രസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ദേശവ്യാപകമായ പ്രതിഷേധങ്ങള്‍.
1918- ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
ഹോംറൂള്‍ പ്രക്ഷോഭണം പിന്‍വലിച്ചു. ഇന്‍ഡ്യയില്‍ ആദ്യത്തെ ട്രേഡ് യൂണിയന്‍ മദ്രാസില്‍. തുടര്‍ന്ന് ഗാന്ധിജി "അഹമ്മദാബാദ് ടെക്സ്റ്റൈല്‍ ലേബര്‍ യൂണിയന്‍ ' സ്ഥാപിച്ചു. ചന്പാരന്‍, അഹമ്മദബാദ്, ഖേഡ എന്നിവിടങ്ങളില്‍ ഗാന്ധിജി കര്‍ഷകതൊഴിലാളി സമരങ്ങള്‍ നയിച്ചു. മൊണ്ടേഗ്-ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാരങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പ്. "ആള്‍ ഇന്‍ഡ്യാ ലിബറല്‍ ഫെഡറേഷന്‍' സ്ഥാപിക്കപ്പെട്ടു.