1866-ദാദാഭായി നവറോജി ലണ്ടനില്‍ ഈസ്റ്റിന്‍ഡ്യന്‍ അസോസിയേഷന്‍ രൂപീകരിച്ചു.
1872-ബംഗാളില്‍ കര്‍ഷകരുടെ കലാപം.
1875-ശിശിര്‍കുമാര്‍ഘോഷ് ഇന്ത്യന്‍ ലീഗ് സ്ഥാപിച്ചു. - ദയാനന്ദസരസ്വതി ആര്യസമാജം സ്ഥാപിച്ചു.
1876-സുരേന്ദ്രനാഥ ബാനര്‍ജി കല്‍ക്കത്തയില്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍ സ്ഥാപിച്ചു.
1877-നാഗപ്പൂരിലെ തുണിമില്ലുകളില്‍ പണിമുടക്ക്. ആദ്യത്തെ പണിമുടക്കുസമരം. ഡല്‍ഹി ഡര്‍ബാര്‍. വിക്ടോറിയാരാജ്ഞിയെ ഇന്‍ഡ്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചു.
1885-ഡിസംബര്‍ 28-എ.ഒ.ഹ്യൂം മുന്‍കൈയെടുത്ത് ബോംബെയില്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്‍റെ രൂപീകരണം. ഡബ്ളിയു. സി. ബാനര്‍ജി ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടായി .
1887-സര്‍ സി. ശങ്കരന്‍നായര്‍ ആധ്യക്ഷം വഹിച്ച അമരാവതി കോണ്‍ഗ്രസ്. പേരിന് ഒരണ വരിസംഖ്യ നല്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വം നല്കാനുള്ള ദ്വാരകനാഥ് ഗംഗോപാദ്ധ്യായയുടെ നിര്‍ദ്ദേശം അംഗീകരിച്ചു.