1893-മോഹന്‍ദാസ് കരംചന്ദ്ഗാന്ധി തെക്കേ ആഫ്രിക്കയില്‍.
1896-ജൂണ്‍ 22-പൂനയില്‍ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചതിന് ഛാപ്പേക്കര്‍ സഹോദരന്മാരെ തൂക്കിലിട്ടു. - രാജ്യദ്രോഹക്കുറ്റം ചുമത്തി ബാലഗംഗാധരതിലകനെ അറസ്റ്റ് ചെയ്തു.
1902- കല്‍ക്കത്തയില്‍ അനുശീലന്‍സമിതി സ്ഥാപിക്കപ്പെട്ടു. നാസിക്കില്‍ വീരസവര്‍ക്കര്‍ അഭിനവഭാരത് എന്ന സംഘടനയുണ്ടാക്കി.
വിദേശവസ്ത്രദഹനം.
1905-ബംഗാള്‍ വിഭജനം (ജൂലൈ 20). വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍. സ്വദേശിപ്രസ്ഥാനത്തിന്‍റെ ആരംഭം. ഗോപാലകൃഷ്ണഗോഖലെയുടെ അദ്ധ്യക്ഷതയില്‍ ബനാറസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം വിദേശ നിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തു.
1906-കല്‍ക്കത്താ കോണ്‍ഗ്രസ്. "സ്വരാജ്' ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ദാദാഭായി നവറോജി പ്രഖ്യാപിച്ചു. ബാരിസ്റ്റര്‍ എം.എ. ജിന്ന ഇംഗ്ളണ്ടില്‍ നിന്നു തിരിച്ചെത്തി ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അഖിലേന്‍ഡ്യാ മുസ്ളീംലീഗ് സ്ഥാപിക്കപ്പെട്ടു.
അരവിന്ദഘോഷ് പത്രാധിപരായി ഇന്‍ഡ്യന്‍ ദേശീയ വിപ്ളവകാരികളുടെ വാരിക "യുഗാന്തര്‍' പ്രസിദ്ധീകരണം ആരംഭിച്ചു.
1907-സൂറത്ത് കോണ്‍ഗ്രസ്. മിതവാദികളും തീവ്രവാദികളും തമ്മില്‍ ആശയസംഘട്ടനം - രഹസ്യവിപ്ളവ സംഘടനകള്‍ പലയിടത്തും രൂപംകൊണ്ടു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ ചിഹ്നം നെഞ്ചില്‍കുത്തി ഭാരതീയ വിദ്യാര്‍ത്ഥികള്‍ ഇംഗ്ളണ്ടിന്‍റെ തെരുവീഥികളില്‍ നടന്നു.
1908- അലിപ്പൂര്‍ ബോംബ് കേസ്. അരവിന്ദഘോഷും കുട്ടരും അറസ്റ്റില്‍. രാജ്യദ്രോഹത്തിന് തിലകന്‍ വീണ്ടും അറസ്റ്റില്‍. ബോംബെ തൊഴിലാളികളുടെ 6 ദിവസം നീണ്ട പണിമുടക്ക്.
സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ) 1910- വീരസവര്‍ക്കറെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി ആന്‍ഡമാനിലയച്ചു.
1912- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാറല്‍മാര്‍ക്സിന്‍റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തി. റാഷ്ബിഹാരി ബോസും സച്ചിന്‍ സന്യാലും വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ ബോംബെറിഞ്ഞു.
1913- ഗദ്ദര്‍പ്രസ്ഥാനം അമേരിക്കയില്‍ ആരംഭിച്ചു. സായുധവിപ്ളവത്തിന് ലാലാ ഹര്‍ദയാലിന്‍റെ ആഹ്വാനം. സായുധസമരം വഴി ബ്രിട്ടീഷ് ഭരണം തൂത്തെറിയാന്‍ സിക്ക് പുരോഹിതന്‍ ഭഗവാസിംഗ് കാനഡയില്‍വച്ച് ആഹ്വാനം ചെയ്തു.