സ്വാതന്ത്യം...വര്‍ഷങ്ങളിലൂടെ

FILEWD
റൗളറ്റ് ആക്റ്റ്. ആക്റ്റിനെതിരെ വന്‍ പ്രതിഷേധം

1919- റൗളറ്റ് ആക്റ്റ്. ആക്റ്റിനെതിരെ വന്‍ പ്രതിഷേധം. അഖിലേന്‍ഡ്യാ പണിമുടക്ക്, ബന്ദ്, സത്യാഗ്രസമരങ്ങള്‍.
ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്‍റെ നേതൃസ്ഥാനത്ത്.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല (ഏപ്രില്‍ 13). ആയിരത്തിലധികം പേര്‍ രക്തസാക്ഷികളായി. പഞ്ചാബില്‍ പട്ടാളനിയമം.
1920- ഖിലാഫത്ത് പ്രസ്ഥാനം. കോണ്‍ഗ്രസും ഖിലാഫത്ത് നേതാക്കളും നിസ്സഹകരണസമരം ആരംഭിച്ചു.
ഒരു വര്‍ഷത്തിനകം സ്വരാജ് വേണമെന്നാവശ്യപ്പെട്ടു. വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിച്ചു.
അഖിലേന്‍ഡ്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സ്ഥാപിതമായി.
സോവിയറ്റ് യൂണിയനിലെ താഷ്കെന്‍റില്‍ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷനലിന്‍റെ രണ്ടാം കോണ്‍ഗ്രസ് ദേശീയ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
ഗുരുദ്വാരകളുടെ ഭരണത്തിനായി 175 അംഗങ്ങളുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി സുവര്‍ണക്ഷേത്രത്തിന്‍റെ താക്കോലിനായി സമ്മര്‍ദ്ദം ചെലുത്തി. - സുരേന്ദ്രനാഥ് ബാനര്‍ജിയും മുഹമ്മദാലി ജിന്നയും കോണ്‍ഗ്രസ് വിട്ടു.

മലബാറിലെ മാപ്പിള കലാപം.

സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ (1757 മുതല്‍ 1948 വരെ)

1921- മലബാറിലെ മാപ്പിള കലാപം.
സ്വരാജിനുവേണ്ടിയുള്ള പതിനൊന്നിനപരിപാടി ഗാന്ധിജി പ്രഖ്യാപിച്ചു.
നിസ്സഹകരണപ്രസ്ഥാനം. - ഖാദി, ദേശീയപ്രസ്ഥാനത്തിന്‍റെ യൂണിഫോം ആയിത്തീര്‍ന്നു. വെയില്‍സ് രാജകുമാരന്‍റെ ഇന്‍ഡ്യാ സന്ദര്‍ശനത്തിനെതിരെ അഖിലേന്‍ഡ്യാ പണിമുടക്കും ഹര്‍ത്താലും പ്രതിഷേധയോഗങ്ങളും.
മുസ്ളീങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ തുടരുന്നത് മതവിരുദ്ധമാണെന്ന് മൗലാനാ മുഹമ്മദാലി കറാച്ചിയില്‍ പ്രഖ്യാപിച്ചു.
പഞ്ചാബില്‍ അകാലിപ്രസ്ഥാനം ആരംഭിച്ചു. - കര്‍ഷകസമരങ്ങള്‍-ഇന്‍ഡ്യയുടെ പല ഭാഗത്തും. - ആസാം-ബംഗാള്‍ മേഖലയില്‍ റെയില്‍വെ തൊഴിലാളികളും തോട്ടം തൊഴിലാളികളും പണിമുടക്കി.

1922- ജനക്കൂട്ടം ഉത്തര്‍പ്രദേശിലെ ചൗരി-ചൗരാ പൊലീസ് സ്റ്റേഷന്‍ തീവച്ചു നശിപ്പിച്ച് 22 പോലീസുകാരെ കൊന്നു. (ഫെബ്രുവരി 5). ഇതറിഞ്ഞ ഉടന്‍ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിറുത്തിവെച്ചു. (ഫെബ്രുവരി 12)
സന്പൂര്‍ണസ്വാതന്ത്ര്യത്തിനായുള്ള ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി ഗയാ കോണ്‍ഗ്രസ്സില്‍ പ്രതിനിധികള്‍ക്കിടയില്‍ വിതരണം ചെയ്തു.
കോണ്‍ഗ്രസ്സിന്‍റെ ബര്‍ദോളി പ്രമേയം.

സ്വരാജ്പാര്‍ട്ടി സ്ഥാപിച്ചു;വൈക്കം സത്യാഗ്രഹം

1923- കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പെഷവാര്‍ ഗൂഢാലോചനക്കേസ്.
ചിത്തരഞ്ജന്‍ദാസും മോട്ടിലാല്‍ നെഹ്റുവും സ്വരാജ്പാര്‍ട്ടി സ്ഥാപിച്ചു. (ജനുവരി 1)

1924- കാണ്‍പൂര്‍ ഗൂഢാലോചനക്കേസ്. കമ്യൂണിസ്റ്റ് നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു.
വൈക്കം സത്യാഗ്രഹം കെ.പി. കേശവമേനോന്‍ ക്ഷേത്രവീഥിയില്‍ ജാഥ നയിച്ചു.

1925- അഖിലേന്‍ഡ്യാ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യസമ്മേളനം.
WEBDUNIA|
സരോജിനിനായിഡു കോണ്‍ഗ്രസ്സിന്‍റെ ആദ്യത്തെ വനിതാപ്രസിഡണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :