സ്വാതന്ത്യം...വര്‍ഷങ്ങളിലൂടെ

FILEWD
പ്ളാസി യുദ്ധം
കമ്പനിസൈന്യം വിജയം നേടി. കമ്പനി ഇന്ത്യയില്‍ നിര്‍ണ്ണായ ശക്തിയായിത്തീര്‍ന്നു. ബ്രീട്ടീഷ് വാഴ്ചയുടെ തുടക്കം.

1760-1800 - സന്യാസികളുടെയും ഫക്കീര്‍മാരുടെയും കലാപങ്ങള്‍

1769-1770 - ബംഗാളില്‍ കടുത്ത ക്ഷാമം. ഒരുകോടിയിലധികം ആളുകള്‍ മരിച്ചു.

1773 - ഇസ്റ്റിന്‍ഡ്യാ കമ്പനി ( റെഗുലേറ്റിംഗ്) ആക്ട് ബ്രീട്ടീഷ് പാര്‍ലമെന്‍റ് പാസ്സാക്കി. ഭരണത്തില്‍ നിയന്ത്രണം .

1783 - രംഗപൂരിലെ കലാപവര്‍ഷം

1784 - പിററിന്‍െ ഇന്ത്യാ ആക്ട്- ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇന്ത്യാ ഭരണത്തില്‍ കൂടുതല്‍ നിയന്ത്രണം
ഏര്‍പ്പെടുത്തി.

1798-1799 - നാലാം മൈസൂര്‍ യുദ്ധം. മേയ് നാലാം തീയതി ശ്രീരംഗപട്ടണത്ത് ടിപ്പു സുല്‍ത്താന്‍ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. - വീരപാണ്ഡ്യകട്ടബൊമ്മന്‍ തൂക്കിലിടപ്പെട്ടു.

പഴശ്ശിരാജയുടെ അന്ത്യം

1805 - പഴശ്ശിരാജയുടെ അന്ത്യം

1806 - വെല്ലൂര്‍, കോട്ടയിലെ സൈനികകലാപം.113 യൂറോപ്യന്‍‌മാര്‍ കൊല്ലപ്പെട്ടു

1807 - ഡല്‍ഹിയില്‍ കര്‍ഷകരുടെ വിപ്ളവം

1809 - വേലുത്തമ്പിദളവ രക്തസാക്ഷിയായി

1824- ബാരക്പൂരില്‍ സൈനിക കലാപം. ഇന്ത്യന്‍ പട്ടാളക്കാര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്തു.

1828 - രാജാ റാംമോഹന്‍ റായ് ബ്രഹ്മസമാജം സ്ഥാപിച്ചു.

1831 - വഹാബി പ്രസ്ഥാനത്തിന്‍റെ ആരംഭം

1838 - 1846- ഫറാസിപ്രസ്ഥാനം ശക്തിപ്പെട്ടു

1846- ഒന്നാം ബ്രിട്ടീഷ് യുദ്ധം. പഞ്ചാബിന്‍റെ പരാജയം.

WEBDUNIA|
1848- 1849 - രണ്ടാം സിക്ക്- ബ്രിട്ടീഷ് യുദ്ധം. സിക്കുകാര്‍ പരാജയപ്പെട്ടു. പഞ്ചാബ് ഉള്‍പ്പെടെ ഇന്ത്യ മുഴുവന്‍ ബ്രീട്ടീഷ് അധീനതയില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :