സ്വാതന്ത്യം...വര്‍ഷങ്ങളിലൂടെ

FILEFILE
ബോസ് ഇന്ത്യ വിട്ടു
1941- വീട്ടുതടങ്കലിലായിരുന്ന സുഭാഷ്ചന്ദ്രബോസ് തടവില്‍ നിന്നു സ്വയം രക്ഷപ്പെട്ട് ഇന്‍ഡ്യ വിട്ടു. - മേയ് പതിനഞ്ചോടെ, 25,000-ല്‍പരം വ്യക്തിസത്യാഗ്രഹികള്‍ അറസ്റ്റിലായി.

1942- ഗാന്ധിജി "ക്വിറ്റ് ഇന്‍ഡ്യാ' സമരം പ്രഖ്യാപിച്ചു (ഓഗസ്റ്റ് 9). ജനഹൃദയങ്ങളിലേക്ക് അദ്ദേഹം ഒരു മന്ത്രം ഓതിക്കൊടുത്തു-""പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.'' - ഗാന്ധിജിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പൈടെ 60,000-ല്‍പരം ആളുകളെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു ജയിലിലാക്കി.
കോണ്‍ഗ്രസ്സിന് നിരോധനം. - അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍. അരുണാ അസഫലി. ജയപ്രകാശ് തുടങ്ങിയ നേതാക്കള്‍ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
ജവഹര്‍ലാല്‍ നെഹ്റുവിനെ ഗാന്ധിജി തന്‍റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. - മോഹന്‍സിംഗിന്‍റെ കീഴില്‍ ആസാദ് ഹിന്ദ് ഫൗജ് മലയില്‍ രൂപംകൊണ്ടു.
ക്രിപ്സ് മിഷന്‍ ഇന്‍ഡ്യയില്‍ ഡൊമിനിയന്‍ പദവി വാഗ്ദാനം ചെയ്തു.
മലയ, സിംഗപ്പൂര്‍, ബര്‍മ്മ, ആന്‍ഡമാന്‍, നിക്കോബാര്‍ എന്നീ പ്രദേശങ്ങളെല്ലാം ജപ്പാള്‍ കീഴടക്കി.

1943- സുഭാഷ് ചന്ദ്രബോസ് ജര്‍മ്മനിയില്‍ നിന്നും സിംഗപ്പൂരിലെത്തി ആസാദ് ഹിന്ദ് ഗവണ്മെന്‍റ് രൂപീകരിച്ചു. (ഒക്ടോ. 21) പ്രൊവിഷനല്‍ ഗവണ്മെന്‍റിന്‍റെ തലവന്‍ എന്ന നിലയില്‍ അദ്ദേഹം ആന്‍ഡമാനിലെത്തി. ദ്വീപുകള്‍ക്ക് അദ്ദേഹം ഷഹീദ്/സ്വരാജ് ദ്വീപുകള്‍ എന്ന് പുനര്‍നാമകരണം നല്‍കി.
ആസാദ് ഹിന്ദ് ഫൗജിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചു. ഒരു ബറ്റാലിയന്‍ ഇന്‍ഡോ-ബര്‍മ്മന്‍ അതിര്‍ത്തിയിലേക്ക് ജപ്പാന്‍ സേനയോടൊപ്പം പുറപ്പെട്ടു.
ഗാന്ധിജി ജയിലില്‍ 21 ദിവസത്തെ നിരാഹാരവ്രതം ആരംഭിച്ചു.
ബംഗാളില്‍ കടുത്ത ക്ഷാമവും കോളറയും. 80 ലക്ഷത്തോളം പേര്‍ മരിച്ചു.

രാജാജി ഫോര്‍മുല.

1944- രാജാജി ഫോര്‍മുല.
ഗാന്ധി-ജിന്ന സംഭാഷണങ്ങള്‍.
1945- രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.
സിംലാ കോണ്‍ഫറന്‍സ്.
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയം. ക്ളെമന്‍റ് ആറ്റ്ലി പ്രധാനമന്ത്രി. - ഐ.എന്‍.എ. തടവുകാരുടെ വിചാരണ. തടവുകാരെ നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബംഗാളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി.
കല്‍ക്കത്തയില്‍ ലഹള.
ഇന്‍ഡോനേഷ്യാദിനം (ഒക്ടോ. 25) കൊണ്ടാടി.
നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി ജാപ്പനീസ് ന്യൂസ് ഏജന്‍സി അറിയിച്ചു. (ആഗസ്റ്റ്)

1946- ബോംബെയില്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയുടെ കലാപം. (ഫെ. 18) കലാപത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബോംബെ നഗരത്തില്‍ പൊതുപണിമുടക്ക്. മുന്നൂറോളം പേര്‍ മരിച്ചു. 1500 പേര്‍ക്കു പരിക്ക്.
കാബിനറ്റ് മിഷന്‍ ഇന്‍ഡ്യയില്‍ (മാര്‍ച്ച് 24) നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. - ഐ.എന്‍.എ. ഓഫീസര്‍ അബ്ദുള്‍റഷീദിനെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സമരങ്ങള്‍. -
തെലുങ്കാന സമരം.

പുന്നപ്ര-വയലാര്‍ സമരം

തൊഴിലാളികളുടെ അഖിലേന്‍ഡ്യാ പണിമുടക്ക്.
കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളിയുടെ പ്രഥമ സമ്മേളനം.
കേന്ദ്രത്തില്‍ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്മെന്‍റ് (സെപ്റ്റം. 2).
ഗോവയില്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നു. ഡോ. ലോഹ്യ നേതൃത്വം കൊടുത്തു.
ഫ്രഞ്ച് കോളനികളില്‍ ഫ്രഞ്ച് ഇന്‍ഡ്യാ നാഷനല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.
കല്‍ക്കത്തയില്‍ സാമുദായിക കലാപങ്ങള്‍ (ഓഗസ്റ്റ് 16).

1947-1948- ജൂണ്‍ 30-ന് ഇന്‍ഡ്യയില്‍നിന്നു പിന്‍വാങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലി പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. (ഫെ. 20).
ബ്രിട്ടീഷ് പാര്‍ലമെന്‍റ് "ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ് ' പാസാക്കി. (ജൂലൈ 18).
മൗണ്ട് ബാറ്റന്‍ വൈസ്രോയി (മാര്‍ച്ച് 24).
അധികാരകൈമാറ്റം സംബന്ധിച്ച മൗണ്ട് ബാറ്റന്‍ പദ്ധതി എല്ലാവരും അംഗീകരിച്ചു.
ഇന്‍ഡ്യാ വിഭജനം. ഭീകരമായ ഹിന്ദു-മുസ്ളീംലഹള. അഭയാര്‍ത്ഥിപ്രശ്നം.
പാക്കിസ്ഥാന്‍ സ്വതന്ത്രമായി (ഓഗസ്റ്റ് 14). ജിന്ന പ്രസിഡണ്ടും ലിയാക്കത്ത് അലിഖാന്‍ പ്രധാനമന്ത്രിയും.
WEBDUNIA|
ബ്രിട്ടീഷ് ഇന്‍ഡ്യ സ്വാതന്ത്ര്യം പ്രാപിച്ചു (ഓഗസ്റ്റ് 15). മൗണ്ട് ബാറ്റന്‍ പ്രഥമ ഗവര്‍ണര്‍ ജനറല്‍. നെഹ്റു പ്രധാനമന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :