കഠിനമല്ല, പുകവലി നിർത്താൻ സഹായിക്കും ഈ വിദ്യകൾ !

Last Updated: വ്യാഴം, 28 ഫെബ്രുവരി 2019 (16:37 IST)
പുകവലി അപകടകരമായ ശീലമാണ് എന്ന് അറിയാത്തവരല്ല. പുകവലിക്കുന്ന ആരും. നിർത്തണം എന്ന് ആഗ്രഹമുണ്ടായിട്ടും നിർത്താൻ സാധിക്കാത്തവരാണ് അധികം ആളുകളും. എന്നാൽ ജിവിതക്രമത്തിൽ ചില കര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ പുകവലി നിർത്താൻ സഹായിക്കും.

പുകവലി നിർത്താൻ സ്വയം പൂർണമായും തയ്യാറാവുന്ന വ്യക്തികൾക്ക് .മാത്രമേ വിജയം കാണാൻ സാധിക്കു. പുക വലിക്കാൻ തോന്നുന്ന സാഹചരുയൺഗളിൽ നിന്നും മക്സ്‌ഇമമ അകന്നു നിൽക്കുക എന്നതാണ് പ്രധാനം. ജോല്യിലോ വായനയിലേ ശാരീരിക വ്യായാമം നൽകുന്ന കളികളിലോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് എപ്പോഴും സജ്ജീവമായിരിക്കാൻ ശ്രമിക്കുക.

ഇത് എപ്പോഴും ഫ്രഷായ ചിന്തകൾ നൽകും. കാപ്പി ഉപേക്ഷിക്കുന്നതാണ് നല്ലത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കും എന്നതിനാലാണ് ഇത്. ധാരാളം വെൾലം കുടിക്കുന്നത് ശീലമാക്കുക. ഈ രീതികൾ ദിനവുംജ് തുടർന്നാൽ ശാരീരികമായി ചില അവസ്ഥതക നേരിടും. നിക്കോട്ടിന്
ശരീരത്തിൽ നിന്നും പിൻ‌വലിയുന്നതിന്റെ ലക്ഷണമാണിത്.

ഈ ഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പുകവലിക്കാൻ ഈ സമയത്ത് അമിതമായ അസക്തി തോന്നാൽ ഈ സമയം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടണം. ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ വിഷാദം എന്നീ പ്രശ്നങ്ങൾ ഈ സമയത്ത് പിടി മുറുക്കും. അപ്പോൾ ശരീരത്തിലെ വിഷാംശങ്ങൾ പുറം‌തള്ളുകയാണ് എന്ന് മനസിലാക്കണം. ഈ ഘട്ടം പൂർത്തിയാക്കിയാൽ പുകവലിയോടുള്ള ആസക്തി ഇല്ലാതാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :