അനുബന്ധ വാര്‍ത്തകള്‍
- കോടികൾ പിഴ കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി, ടിക്ടോക്കിൽ ഇനി അടിമുടി നിയന്ത്രണങ്ങൾ !
- ബലാക്കോട്ടിലെ മലമുകളിൽ തീവ്രവാദ പരീശീലന കേന്ദ്രം ഉണ്ടായിരുന്നു‘ പകിസ്ഥന്റെ വാദങ്ങളെ തള്ളി പ്രദേശവാസികൾ
- ഇന്ത്യാ-പാക് അതിർത്തിയിലൂടെ കടന്നുപോകുന്ന സംഝോധ എക്സ്പ്രസ് സർവീസ് നിർത്തിവച്ചു
- മർദ്ദനങ്ങളേറ്റുവാങ്ങുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ: പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ, എത്രയുംവേഗം പൈലറ്റിനെ മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു
- പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായാണ് പെരുമാറുന്നത്, പാകിസ്ഥാന്റെ അവകാശ വാദം ദൃശ്യങ്ങൾ പുറത്തുവിട്ട്
പാക് ഷെല്ലാക്രമണം ചെറുക്കാൻ കശ്മീർ അതിർത്തിയിൽ 14,000 ബങ്കറുകൾ നിർമ്മിക്കാൻ തയ്യാറെടുത്ത് ഇന്ത്യ
ശ്രീനഗർ: ബലാക്കോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രം തകർത്തതിനെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ 14,000 ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ.
കശ്മീർ അതിർത്തിയിലാണ് ബങ്കറുകൾ നിർമ്മിക്കുന്നത്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽനിന്നും അതിർത്തിക്ക് സമീപത്തുള്ള പ്രദേശവാസികളെ സംരക്ഷികുന്നതിനായാണ് ഭൂഗർഭ ബങ്കറുകൾ സ്ഥാപിക്കുന്നത്. യുദ്ധമുണ്ടാകുന്ന അവസരങ്ങളിൽ സൈനിക ആവശ്യങ്ങൾക്കായി ബങ്കറുകൾ ഉപയോഗപ്പെടുത്താനുമാകും.
പുൽവാമ ഭീകരാക്രമണത്തിന് ബലക്കോട്ടിൽ ഇന്ത്യൻ വ്യോമ സേന തിരിച്ചടി നൽകിയതായുള്ള വാർത്തകൾ പുറത്തുവന്നതിന് ശേഷം അതിർത്തിയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്. ഇന്ത്യൻ സൈന്യവും അതിർത്തിയിൽ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണം പ്രദേസവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ബങ്കറുകൾ നിർമ്മിക്കാനുള്ള തീരുമാനം.