അനുബന്ധ വാര്ത്തകള്
- മർദ്ദനങ്ങളേറ്റുവാങ്ങുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ: പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ, എത്രയുംവേഗം പൈലറ്റിനെ മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു
- പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായാണ് പെരുമാറുന്നത്, പാകിസ്ഥാന്റെ അവകാശ വാദം ദൃശ്യങ്ങൾ പുറത്തുവിട്ട്
- ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ, ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ ഒറ്റപ്പെടുമെന്ന് വന്നതോടെ നിലപാട് വ്യക്തമാക്കി ഇമ്രാൻ ഖാൻ
- ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫർ !
- അതിഥികളെ സ്വീകരിക്കുന്നതിനായി ഒന്ന് ഒരുങ്ങാം, അറിയൂ ഇക്കാര്യങ്ങൾ !
ഇന്ത്യാ-പാക് അതിർത്തിയിലൂടെ കടന്നുപോകുന്ന സംഝോധ എക്സ്പ്രസ് സർവീസ് നിർത്തിവച്ചു
ഇസ്ലാമാബാദ്: ഇന്ത്യാ-പാക് അതിർത്തിയിലൂടെ കടന്നുപോകുന്ന സംഝോധ എക്സ്പ്രസിന്റെ സർവീസ് പാകിസ്ഥാൻ വിർത്തിവച്ചു. അതിർത്തിയിൽ സംഘർഷം തുടരുന്ന സഹചര്യത്തിൽ അനിഷ്ചിതകാലത്തേക്ക് സർവീസ് നിർത്തിവക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പാകിസ്ഥാനിലെ ലാഹോറിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിനാണ് സംഝോധ എക്സ്പ്രസ്. ഇന്ത്യ പാക് സൌഹൃദം സ്ഥാപിക്കുന്നതിനായി 1971 ലെ യുദ്ധത്തിന് ശേഷമുള്ള ഷിംല കരാറിന്റെ അടിസ്ഥാനത്തിലാണ് സംഝോധ എക്സ്പ്രസ് എന്ന പേരിൽ ട്രെയിൻ സർവീസ് ആരംഭിച്ചത്.
1976 ജൂലായ് 22നാണ് വാകാ അതിർത്തിയിലൂടെ സംഝോധ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്, സൌഹൃദ തീവണ്ടി എന്നാണ് ഇരു രജ്യങ്ങളും സംഝോധ എക്സ്പ്രസിനെ വിശേഷിപ്പിച്ചിരുന്നത്. തുടക്കത്തിൽ ദൈനംദിന സർവീസ് നടത്തിയിരുന്ന ട്രെയിൻ പിന്നീട് 1994ന് ശേഷം ആഴ്ചയിൽ രണ്ട് ദിവസമാക്കി ചുരുക്കിയിരുന്നു.