1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Tea Powder Boiling Side Effects

ചായ തിളപ്പിക്കുമ്പോൾ ഈ മണ്ടത്തരം ചെയ്യാറുണ്ടോ?

തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികൾക്കുണ്ട്

Tea Powder
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ചായയും കാപ്പിയും. ദിവസവും രണ്ട് ഗ്ലാസ് ചായയെങ്കിലും നമ്മൾ കുടിക്കും. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലവും മലയാളികൾക്കുണ്ട്. അതേസമയം നമ്മൾ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്. 
 
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികൾക്കുണ്ട്. യഥാർഥത്തിൽ ഇതിന്റെ ആവശ്യം ഇല്ല. ചായപ്പൊടി കൂടുതൽ നേരം തിളപ്പിക്കുന്നത് ചായയ്ക്ക് കയ്പ്പ് രുചി വരാൻ കാരണമാകും. മാത്രമല്ല ചായപ്പൊടി കൂടുതൽ നേരം തിളപ്പിച്ചാൽ അമിതമായ അളവിൽ കഫീൻ ഉത്പാദിപ്പിക്കപ്പെടും. കഫീൻ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, തലവേദന, ദഹനപ്രശ്‌നം എന്നിവയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ. അതുകൊണ്ട് ചായപ്പൊടി അധികം തിളപ്പിക്കരുത്. 
 
ചായപ്പൊടി ചേർത്ത ഉടനെ തന്നെ ഗ്യാസ് ഓഫ് ചെയ്യണം. ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല. ചായപ്പൊടി ചേർത്ത ശേഷം രണ്ട് മിനിറ്റ് പാത്രം മൂടിവെയ്ക്കുക. അപ്പോൾ ചായപ്പൊടി വെള്ളത്തിൽ നന്നായി ചേർന്നിട്ടുണ്ടാകും. അതുപോലെ തന്നെ ചായ ഉണ്ടാക്കാൻ എപ്പോഴും പുതിയ വെള്ളം ഉപയോഗിക്കണം. നേരത്തെ തിളപ്പിച്ച് വെച്ച വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കരുത്.