1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Side effects of Eating banana in Empty Stomach

വെറും വയറ്റിൽ പഴം കഴിക്കുന്നത് നല്ലതാണോ?

Banana, Boiled Banana, Health Benefits of Banana, Banana good for Breakfast, പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍, പഴം ശരീരത്തിനു നല്ലതാണ്, പുഴുങ്ങിയ പഴം ബ്രേക്ക്ഫാസ്റ്റായി കഴിക്കുക
Banana

ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താവുന്ന ഏറെ ഗുണമേന്മയുള്ള ഭക്ഷണ പദാർത്ഥമാണ് പഴം. ജോലിത്തിരക്കുകൾ കാരണം പലരും ഒരു പഴം മാത്രമാണ് രാവിലെ കഴിക്കാറുള്ളത്. എന്നാൽ പഴം വെറും വയറ്റിൽ കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമോ? നമുക്ക് പരിശോധിക്കാം
 
വിശപ്പ് ശമിപ്പിക്കാൻ കഴിവുള്ള ഫ്രൂട്ട്‌സാണ് പഴം. എന്നാൽ പഴം വെറുംവയറ്റിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെറുംവയറ്റിൽ പഴം കഴിക്കുന്നത് ദഹന പ്രക്രിയ മന്ദഗതിയിൽ ആക്കുന്നു. പഴത്തിൽ അസിഡിറ്റി കൂടുതലാണ്. അതുകൊണ്ടാണ് വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹന പ്രശ്‌നങ്ങൾ നേരിടുന്നത്. 
 
പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെറും വയറ്റിൽ പഴം കഴിക്കുമ്പോൾ രക്തത്തിൽ പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് ആവശ്യത്തിൽ കൂടുതൽ ആകുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. 
 
വെറും വയറ്റിൽ പഴം മാത്രം കഴിച്ച് ജോലികളിൽ ഏർപ്പെടുന്നവർക്ക് കുറച്ച് സമയത്തേക്ക് മാത്രമേ വിശപ്പ് മാറി നിൽക്കൂ. കൂടുതൽ സമയം കഴിയും തോറും ക്ഷീണവും ആലസ്യവും തോന്നും. അതുകൊണ്ട് വെറും വയറ്റിൽ പഴം കഴിക്കുന്നത് ഒഴിവാക്കണം. 
അടുത്ത ലേഖനം
സ്ത്രീകള്‍ ഫാസ്റ്റിങ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം