അനുബന്ധ വാര്‍ത്തകള്‍
- എത്ര തവണ സെക്സ് ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിനു രസികന്‍ മറുപടിയുമായി എസ്തേര്‍ അനില്‍
- എൽഐസി ഐപിഒ ഈയാഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
- സെൻസെക്സ് 574 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ
- മദ്യപിച്ച ശേഷമുള്ള സെക്സ്; സ്ത്രീകളില്‍ സംഭവിക്കുന്നത്
- പുജാരയും മുഹമ്മദ് റിസ്വാനും ഒരേ ടീമിൽ! ഇന്ത്യ-പാക് താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സെക്സില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന വേദനയും അസ്വസ്ഥതയും; കാരണവും പരിഹാരവും
സെക്സ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ പങ്കാളികള്‍ക്കിടയില്‍ ലൈംഗികതയെ കുറിച്ച് ഒട്ടേറെ വിചിത്ര ധാരണകളും ഭയവും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളിലാണ് അത് പ്രധാനമായും ഉള്ളത്. ലിംഗ-യോനീ സംഭോഗത്തെ ഭയത്തോടെ കാണുന്ന ഒട്ടേറെ സ്ത്രീകള്‍ നമുക്കിടയിലുണ്ട്. അതിനുള്ള കാരണം വേദനയാണ്. ലിംഗ-യോനീ സംഭോഗത്തില്‍ വലിയ രീതിയില്‍ വേദന അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളെ മാനസികമായും ശരീരികമായും തളര്‍ത്തുന്നു.
സ്ത്രീകളിലെ ശാരീരിക മാറ്റത്തെ കുറിച്ച് പുരുഷന്മാര് അറിവുള്ളവരായിരിക്കണം. പുരുഷന്മാരെ പോലെ അതിവേഗം ലൈംഗിക ബന്ധത്തിനു ശാരീരികമായി തയ്യാറാകുന്നവരല്ല സ്ത്രീകള്‍. വളരെ സാവധാനത്തില്‍ മാത്രമേ സ്ത്രീകളില്‍ ലൈംഗിക ഉത്തേജനം നടക്കൂ. അത് മനസിലാക്കുകയാണ് ആദ്യ പടി.
ലിംഗ-യോനീ സംഭോഗത്തിനു സ്ത്രീകളെ പുരുഷന്മാര് നിര്‍ബന്ധിക്കരുത്. ലിംഗ പ്രവേശനത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകളുടേത് മാത്രമാണ്. അവര്‍ മാനസികമായും ശാരീരികമായും തയ്യാറാണെന്ന് പറഞ്ഞാല്‍ മാത്രമേ ലിംഗപ്രവേശം ചെയ്യാന്‍ പാടൂ.
ഫോര്‍പ്ലേ വേണ്ടവിധം ഇല്ലാത്തതാണ് ലിംഗപ്രവേശ സമയത്ത് യോനിയില്‍ വേദന ഉണ്ടാകാന്‍ പ്രധാന കാരണം. അതിനാല്‍ ലിംഗ-യോനീ സംഭോഗത്തിനു മുന്‍പ് ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഫോര്‍പ്ലേ ഉണ്ടാകണം. ഫോര്‍പ്ലേ വേണ്ടവിധം നടന്ന ശേഷം മാത്രമേ ലിംഗ പ്രവേശം ചെയ്യാവൂ. ആദ്യ തവണ ലിംഗ-യോനീ സംഭോഗം പരാജയപ്പെട്ടാല്‍ അതില്‍ നിരാശപ്പെടരുത്. പങ്കാളിയെ ആശ്വസിപ്പിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ലൈംഗികബന്ധം കൂടുതല്‍ സന്തോഷകരമാക്കുകയും വേണം.
അടുത്ത ലേഖനം