1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Is Iddli healthy for Diabetic Patient

പ്രമേഹ രോഗികൾക്ക് രാവിലെ ഇഡ്ഡലി കഴിക്കാമോ?

Diabetic, Iddli, Is Iddli healthy for Diabetic Patient, Diabetic and Iddli
Iddli

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണ രീതിയിൽ അതീവ ശ്രദ്ധ പാലിക്കണം. ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയാണ് പ്രമേഹ രോഗികൾ ആദ്യം ചെയ്യേണ്ടത്. പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി. കലോറി കുറഞ്ഞതും പ്രോട്ടീൻ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്. ഫൈബർ, അയേൺ എന്നിവയും ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറൽസും അതിവേഗം ആഗിരണം ചെയ്ത് പെട്ടന്ന് ദഹനം നടക്കുന്ന ഭക്ഷണം കൂടിയാണ് ഇഡ്ഡലി. 
 
ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇൻഡക്സ് 60-70 ആണ്. ഒരു ഭക്ഷണ പദാർത്ഥത്തിൽ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇൻഡക്സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇൻഡക്സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാൽ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. 
 
അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാൾ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികൾക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കിൽ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്പോൾ രണ്ട് ടീസ്പൂൺ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്പോൾ അതിനൊപ്പം പച്ചക്കറികളും കഴിക്കാൻ ശ്രമിക്കുക. ഓട്സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികൾക്ക് നല്ലതാണ്. Also Read: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: പി.ജയരാജൻ
 
അടുത്ത ലേഖനം
ദിവസവും വെറും അഞ്ചുമിനിറ്റ് ചിലവഴിച്ചാല്‍ മതി; നിങ്ങളുടെ കരളിനെയും വൃക്കകളേയും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാം