അനുബന്ധ വാര്‍ത്തകള്‍
- Oats for Breakfast: ഓട്സ് കൊണ്ട് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്
- How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക
- വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്
- ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കണോ, എങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കാം
- ചൂടുകാലത്ത് അമിതമായി ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണോ?
പ്രമേഹ രോഗികൾക്കു നെല്ലിക്ക ഗുണം ചെയ്യുമോ?
വിറ്റാമിൻ സിയുടെ അംശം ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ
ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന നെല്ലിക്ക പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാൻ നെല്ലിക്ക സഹായിക്കും. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഫലമാണ് നെല്ലിക്ക.
വിറ്റാമിൻ സിയുടെ അംശം ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. വിറ്റാമിൻ ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനു സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു. ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയും. ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ രക്തചംക്രമണത്തിനും സഹായിക്കും. വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.