1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Do not have excess amount of fruits

ചൂടുകാലത്ത് അമിതമായി ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണോ?

ഫ്രൂട്ട്സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകും

Acidity, Fruits, Fruits which can make acidity, പഴങ്ങള്‍, അസിഡിറ്റി, അസിഡിറ്റിക്ക് കാരണമാകുന്ന പഴങ്ങള്‍
ചൂടുകാലത്ത് ഫ്രൂട്ട്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ വാരിവലിച്ചു ഫ്രൂട്ട്സ് കഴിക്കുന്ന ശീലം ഒഴിവാക്കണം. കൃത്യമായ ഇടവേളകളിൽ മിതമായ തോതിൽ വേണം ഫ്രൂട്ട്സ് കഴിക്കാൻ. ഒറ്റയടിക്ക് ഒരുപാട് ഫ്രൂട്ട്സ് കഴിക്കുന്ന ശീലം നല്ലതല്ല. 
 
ഫ്രൂട്ട്സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകും. ഇത് ഇൻസുലിൻ പ്രവർത്തനത്തെ താളം തെറ്റിക്കും. അമിതമായ വണ്ണത്തിനും കാരണമാകും. പ്രമേഹമുള്ളവർ അമിതമായി പഴങ്ങൾ കഴിക്കരുത്. ചില പഴങ്ങൾ അമിതമായി കഴിച്ചാൽ അസിഡിറ്റിക്ക് കാരണമാകും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഫ്രൂട്ട്സ് കഴിക്കുന്നതും നന്നല്ല. മിതമായും ആരോഗ്യകരമായും വേണം ഫ്രൂട്ട്സ് കഴിക്കാൻ. 
അടുത്ത ലേഖനം
രോഗപ്രതിരോധ ശേഷി കുറവാണോ, വിറ്റാമിന്‍ സി കുറവായിരിക്കാം!