അനുബന്ധ വാര്‍ത്തകള്‍
- Oats Egg Dosa: ഓട്സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?
- Oats Omlete Recipe in Malayalam: ഓട്സ് ഓംലറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെ?
- How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക
- വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്
- ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കണോ, എങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കാം
Oats for Breakfast: ഓട്സ് കൊണ്ട് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്
കാർബ്സ്, ഫൈബർ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്
Oats
Oats: ഇഡ്ഡലി, പുട്ട്, ദോശ, ഉപ്പുമാവ് എന്നിവയൊക്കെയാണ് മലയാളികളുടെ പ്രധാന പ്രഭാത ഭക്ഷണം. എന്നാൽ ഇവയേക്കാൾ കേമൻ ഓട്സാണ്. പ്രഭാത ഭക്ഷണമായി ഓട്സ് കഴിച്ചാൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. മാത്രമല്ല ഓട്സ് പാകം ചെയ്യാൻ വളരെ എളുപ്പവുമാണ്. വെള്ളത്തിലോ പാലിലോ ചേർത്ത് ഓട്സ് തിളപ്പിച്ചെടുക്കുകയാണ് പൊതുവെ ചെയ്യുക.
കാർബ്സ്, ഫൈബർ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ധാരാളം അമിനോ ആസിഡ് അടങ്ങിയ ഓട്സ് പ്രോട്ടീനിൽ കേമനാണ്. വിറ്റാമിനുകൾ, മിനറൽസ്, ആന്റി ഓക്സിഡന്റുകൾ എന്നിവ ഓട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഓട്സിൽ അടങ്ങിയ നൈട്രിക് ഓക്സൈഡ് ഗ്യാസ് രക്തക്കുഴലുകളെ വിസ്താരമുള്ളത് ആക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ബീറ്റ ഗ്ലുക്കാൻ ഘടകം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഓട്സ് കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്
നല്ല ബാക്ടീരിയകളുടെ അളവ് വർധിപ്പിക്കുകയും ദഹന സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
മറ്റ് പല ധാന്യങ്ങളേക്കാൾ കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഇത് ആമാശയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്
ഓട്സിലെ ഉയർന്ന നാരുകൾ ഇൻസുലിൻ സംവേദന ക്ഷമത വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു
പ്രമേഹ രോഗികൾ ഓട്സ് ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു
ഓട്സിലെ ബീറ്റ ഗ്ലുക്കോൻ ഫൈബർ ചീത്ത കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നു. അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്
ചെറിയ അളവിൽ കഴിച്ചാൽ തന്നെ വയറു നിറയുന്നതുകൊണ്ട് അമിത ഭക്ഷണ ശീലം ഒഴിവാക്കാൻ സാധിക്കും. അമിതവണ്ണം, കുടവയർ എന്നിവ കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഓട്സ് ശീലമാക്കുക
ചർമ്മത്തിന്റെ ആരോഗ്യത്തിനും മലബന്ധം അകറ്റാനും ഓട്സ് സഹായിക്കുന്നു