1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Health Malayalam Tips

വിയര്‍പ്പിന് ഗന്ധമില്ല, എന്തുകൊണ്ട് ദുര്‍ഗന്ധം?

Health
ശരീരം ഒരു ദിവസം ഏകദേശം ഒരി ലിറററിനടുത്ത് വിയര്‍പ്പ് പുറന്തള്ളുന്നുണ്ട്. എന്നാല്‍ 100ല്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ഇതിലും കൂടുതല്‍ വിയര്‍പ്പ് പുറന്തള്ളപ്പെടാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്.
 
അണുബാധയാണ് അമിത വിയര്‍പ്പിന്റെ പ്രധാന കാരണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉത്പന്നങ്ങളും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ട്.
 
സത്യത്തില്‍ വിയര്‍പ്പിന് ഗന്ധമൊന്നും ഇല്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി കൂടിചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത് ദിവസവും കുളിക്കുകയും അലക്കിതേച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ശീലിച്ചാല്‍ തന്നെ വിയര്‍പ്പ് നാറ്റത്തോട് ഗുഡ്ബൈ പറയാന്‍ സാധിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിയര്‍പ്പ് നാറ്റം അകറ്റാന്‍ പെര്‍ഫ്യും ഉപയോഗിച്ചിട്ട് കാര്യമില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം