കേന്ദ്രസായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മുതൽ മലയാളത്തിലും

അഭിറാം മനോഹർ| Last Modified ശനി, 15 ഏപ്രില്‍ 2023 (16:30 IST)
കേന്ദ്ര സായുധ പോലീസ് സേനകളിലേയ്ക്കുള്ള ഇനി മുതൽ മലയാളത്തിലും. കോൺസ്റ്റപിൾ ജനറൽ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രാദേശിക ഭാഷകളിലും നടത്തും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെയാണിത്.

അടുത്ത വർഷമാകും നിർദേശം പ്രാബല്യത്തിൽ വരികയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്,കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങൾ നേരത്തെ പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :