വേനലിൽ ദാഹം അകറ്റാൻ മാത്രമല്ല, കരിമ്പിൻ ജ്യൂസിന് മറ്റ് ഗുണങ്ങളും

അഭിറാം മനോഹർ| Last Modified ശനി, 15 ഏപ്രില്‍ 2023 (15:23 IST)
വേനൽക്കാലത്ത് ദാഹമകറ്റാൻ ഏറ്റവും ഉത്തമമാണ് ജ്യൂസുകൾ. എന്നാൽ മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നമ്മൾ അത്രയധികം പ്രാധാന്യം നൽകാത്ത ജ്യൂസാണ് കരിമ്പിൻ ജ്യൂസ്. നല്ല രുചിയും ക്ഷീണമകറ്റാനും മറ്റ് ജ്യൂസുകളേക്കാൾ നല്ലതാണ് കരിമ്പിൻ ജ്യൂസ്.

കരൾ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാനും മഞ്ഞപിത്ത ശമനത്തിനുമെല്ലാം കരിമ്പിൻ ജ്യൂസ് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിൻ എന്ന പദാർഥത്തിൻ്റെ ഉത്പാദനം തടയാനും കരിമ്പിൻ ജ്യൂസ് സഹായിക്കും. യൂറിനറി ഇൻഫെക്ഷൻ, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്കും കരിമ്പിൻ ജ്യൂസ് നല്ലതാണ്. അയേൺ, പൊട്ടാസ്യം,കാൽസ്യം,ഫോസ്ഫറസ്,മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും കരിമ്പിൽ അടങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് അതിനാൽ തന്നെ നിർജലീകരണം തടയാനും ശരീരം തണുപ്പിക്കാനും കരിമ്പിൻ ജ്യൂസ് നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :