യുവത്വം നിലനിര്‍ത്തണോ, ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധവേണം

ശ്രീനു എസ്| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2021 (17:35 IST)
യുവത്വത്തോടെ ഇരിക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹം. ഒരു പരിധിവരെ ശാരീരികമായി യുവത്വം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കും. അതിനായി ആദ്യം വേണ്ടത് ഭക്ഷണം മിതമാക്കുക എന്നതാണ്. വാരിവലിച്ചുകഴിക്കുന്നതും രുചിയുള്ളതും തോന്നിയതുപോലുള്ള ഭക്ഷണ രീതി ഒരാളെ രോഗിയാക്കും. വിശപ്പിന് ആഹാരം കഴിക്കുക എന്നതാണ് ശരിയായ രീതി. പിന്നെ ധാരാളം വെള്ളം കുടിക്കുന്നതും യുവത്വം നിലനിര്‍ത്തും.

ദിവസവും വ്യായാമം, യോഗ എന്നിവ ചെയ്യാം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. ഉറക്കം കൃത്യമായി ഉറപ്പുവരുത്തുകയും വേണം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ യുവത്വം നീട്ടാന്‍ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :