World Encephalitis Day: ലക്ഷണങ്ങളും ചികിത്സയും ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ഫെബ്രുവരി 2023 (08:56 IST)
എന്‍സെഫലൈറ്റിസ് ലക്ഷണമായി പനിയും തലവേദനയും ഉണ്ടാകാം. എന്നാല്‍ ലക്ഷണങ്ങള്‍ ഇല്ലാതെയും വരാം. അതേസമയം ഉത്കണ്ഠ, നടക്കാനുള്ള പ്രയാസം, കാണാനും കേള്‍ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണമാകാം. ഇത് കണ്ടെത്താന്‍ ആന്റിബോഡി ടെസ്റ്റാണ് നടത്തുന്നത്. ഇന്‍ഫക്ഷനാണോ മുഴയാണോയെന്നും സ്ഥിരീകരിക്കും. ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ട ആവസ്ഥയാണിത്.

എന്തായാലും ലോകത്തിലെ 78ശതമാനത്തോളം പേര്‍ക്കും എന്താണ് എന്‍സെഫലൈറ്റിസ് എന്ന് അറിയില്ല. ലോകത്ത് മില്യണ്‍ കണക്കിന് പേരെയാണ് ഈ രോഗം ബാധിക്കുന്നത്.
ഇന്ത്യയില്‍ ഈരോഗം പൊതുവേ കാണപ്പെടുന്നത് തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. എന്‍സെഫലൈറ്റിസ് ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :