മുട്ട കഴിക്കുന്നതുകൊണ്ടുള്ള മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (08:47 IST)
മുട്ട കഴിക്കുന്നതുകൊണ്ടുള്ള മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ കൂടുതലായി വേവിക്കാന്‍ പാടില്ല. മുട്ടയുടെ വെള്ള ഉറയ്ക്കുകയും മഞ്ഞ ഉറയ്ക്കാത്ത അവസ്ഥയിലായിരിക്കണം. മുട്ട കഴിക്കുമ്പോള്‍ കൂടെ പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം. മുട്ട പ്രഭാത ഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് വയറു നിറഞ്ഞ അനുഭവം നല്‍കുകയും പിന്നീടുള്ള സമയങ്ങളില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നത് ഒഴുവാക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ കൂട്ടാനും പലരും മുട്ട ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും മുട്ട ദിവസവും കഴിക്കാന്‍ പേടിയാണ്. കാരണം ഇതിലെ കൊഴുപ്പിന്റെ അളവാണ്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് മുട്ട കഴിക്കുന്നതും ഹൃദ്രോഗവുമായി ഒരു ബന്ധവും ഇല്ലെന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :