എന്താണ് ലിവർ സിറോസിസ് ? എങ്ങനെ സംഭവിക്കുന്നു? ലക്ഷണങ്ങൾ എന്തെല്ലാം

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (12:47 IST)
മനുഷ്യശരീരത്തിലെ കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് സിറോസിസ്. കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രോസിസ്, വീങ്ങിയ കോശങ്ങൾ, സ്റ്റാർ കോശങ്ങൾ തുടങ്ങിയ രൂപത്തിലുള്ള കേടായ കോശങ്ങൾ രൂപപ്പെടുകയും കരൾ ദ്രവിക്കുകയും പിന്നീട് പ്രവർത്തനരഹിതമാകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്.
അമിതമദ്യപാനം, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, ഫാറ്റി ലിവർ എന്നിവ മൂലമാണ് പ്രധാനമായും ലിവർ സിറോസിസ് സംഭവിക്കുന്നത്. ചില മരുന്നുകളുടെ ദീർഘകാലമായുള്ള ഉപയോഗവും കരളിൻ്റെ പ്രതിരോധ വൈകല്യങ്ങളും ഇതിന് കാരണമാകാം.

സിറോസിസ് ബാധിച്ച് ഏറെ നാളുകൾ കഴിഞ്ഞാകും പ്രകടമാവുക. അമിതമായ ക്ഷീണം, കറുത്ത പാടുകൾ,ചർമ്മത്തിൻ്റെ നിറം മങ്ങൽ,വയറുവേദന,തൂക്കം കുറയുക, വയറ്റിൽ വെള്ളം കെട്ടികിടക്കുക. കാലുകളിലും ശരീരഭാഗങ്ങളിലും നീരു വരുക. ത്വക്കിൽ രക്തക്കലകൾ വരുക,തലക്കറക്കം, രക്തസ്രാവം എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.

കരൾ ശരീയായ രീതിയിൽ പ്രവർത്തിക്കാതെയായാൽ ബാക്ടീരിയ,വൈറസ് എന്നിവ പെട്ടെ ബാധിക്കുകയും കരളിൻ്റെ പ്രവർത്തനം പതുക്കെയാകുമ്പോൾ രക്തശുദ്ധീകരണ പക്രിയ ബാധിക്കപ്പെടുകയും ചെയ്യും. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു.ലിവർ സിറോസിസ് വരുന്നവരിൽ 70 ശതമാനം പേർക്ക് ലിവർ ക്യാൻസർ വരാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ധർ പറയുന്നത്.

സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ,ലാപ്രോസ്കോപ്പി,ലിവർ ബയോപ്സി എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :