കുരങ്ങുപനിക്കെതിരെ ജാഗ്രത വേണം: ലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളും ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (10:06 IST)
രോഗലക്ഷണങ്ങള്‍

*ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി
* ശരീരവേദന അല്ലെങ്കില്‍ പേശിവേദന
* തലവേദന
* ഛര്‍ദ്ദി
* കടുത്ത ക്ഷീണം
* രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
* അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം
* സ്ഥലകാല ബോധമില്ലായ്മ

പ്രതിരോധ മാര്‍ഗങ്ങള്‍

* കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
* വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
* വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടണം.
* വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :