താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:33 IST)
താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി. താമരശ്ശേരിയില്‍ നിന്ന് കാണാതായ അഷറഫ് ആണ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ വീട്ടിലെത്തിയത്. തന്നെ രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നു എന്നാണ് അഷറഫ് പറയുന്നത്. പിന്നാലെ കൊല്ലത്തുനിന്ന് ബസ് കയറി കോഴിക്കോട് എത്തുകയായിരുന്നു. സംഭവത്തിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറയുന്നു.

അതേസമയം അഷറഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹാറിനെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :