1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

ദീപാവലി ആഘോഷിക്കാന്‍ ധര്‍മടത്ത് കടലില്‍ എത്തിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു

Kannur
ദീപാവലി ആഘോഷിക്കാന്‍ ധര്‍മടത്ത് കടലില്‍ എത്തിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു. ബീച്ചില്‍ കുളിക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന ഗൂഡല്ലൂര്‍ സ്വദേശികളായ 23കാരായ അഖില്‍, സുനീഷ് എന്നിവരാണ് മരിച്ചത്. ഇവരെ ചാത്തോടം ബീച്ചില്‍ കാണാതാകുകയായിരുന്നു.
 
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഏഴുപേരടങ്ങിയ സംഘമാണ് എത്തിയിരുന്നത്. ഇരുവരും കടലില്‍ മുങ്ങിയത് കൂടെയുള്ളവര്‍ അറിഞ്ഞില്ല. 
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 830 പേര്‍ക്ക്; 197 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്