കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തു കടന്ന പെണ്‍കുട്ടികളെ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:43 IST)
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തു കടന്ന പെണ്‍കുട്ടികളെ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. 17ഉം 20ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കടന്നത്.

പെണ്‍കുട്ടികളില്‍ ഒരാളുടെ ആണ്‍ സുഹൃത്തിനൊപ്പം കൊച്ചിക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :