കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ നാലുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:39 IST)
കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ നാലുപേര്‍ പിടിയില്‍. മാറംപള്ളി കവല സ്വദേശി 32 കാരനായ മനാഫ്, മുടിക്കല്‍ സ്വദേശി 28 കാരനായ സുല്‍ഫിക്കര്‍, പള്ളിക്കവല സ്വദേശി 49 കാരനായ രാജന്‍, വെങ്ങോല സ്വദേശി 49 കാരനായ അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂര്‍ പോലീസ് ആണ് ഇവരെ പിടികൂടിയത്.

ഇവര്‍ തിങ്കളാഴ്ച വൈകുന്നേരം പാര്‍ത്തി പാലത്തിന് അടുത്തുള്ള ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്ത് പോലീസ് ആണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ഫോണുകളും പണമടങ്ങുന്ന പേഴ്‌സും തട്ടിയെടുത്തിരുന്നു. അറസ്റ്റിലായവര്‍ നിരവധി കേസുകളിലെ പ്രതികളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :