അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് ജില്ലയില്‍ കാല് നടയാത്രക്കാരിയെ ടോറസ് ലോറി ഇടിച്ചു; ഗുരുതര പരിക്ക്
- രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: എഐവൈഎഫ്
- വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി
- തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട: ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍
- മൂന്നാറില്‍ നിന്ന്, അനശ്വര രാജന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ആരോഗ്യമില്ലാത്ത കുടലുകളാണോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ശരീരത്തില്‍ തലച്ചോറിനെ പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഭാഗമാണ് ഉദരം. കുടലുകളുടെ ആരോഗ്യം ശരീരത്തിന്റെ മുഴുന്‍ ആരോഗ്യത്തേയും ബാധിച്ചിരിക്കുന്നു. കുടലുകളുടെ ആരോഗ്യം മോശമാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാട്ടും. അതിലൊന്നാണ് വയറിലെ അസ്വസ്ഥത. ഇത് വയറിളക്കമായും മലബന്ധമായും ഗ്യാസായും വരും. ഒരാള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുടല്‍ ആരോഗ്യം ശരിയല്ലെന്നാണ് സൂചന. മാറ്റൊന്ന് വായില്‍ നിന്നുള്ള ദുര്‍ഗന്ധമാണ്. എച്ച് പൈലോറി എന്ന മോശം ബാക്ടീരിയ കുടലില്‍ കൂടിയാല്‍ ആള്‍സറും വായ്‌നാറ്റവും ഉണ്ടാകാം.
മറ്റൊന്ന് ചര്‍മ്മത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ്. ഇതും കുടലിന്റെ ആരോഗ്യം മോശമെന്ന് കാണിക്കുന്നു. മറ്റൊന്ന് ഉറക്കത്തിലെ താളപ്പിഴകളാണ്. ശരിയായി ഉറങ്ങാനും നമ്മുടെ മാനസികാവസ്ഥയെ സന്തോഷിപ്പിക്കുന്ന സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഉറക്കപ്രശ്‌നങ്ങളും ഉണ്ടാകാം.