തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട: ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ജൂണ്‍ 2022 (10:53 IST)
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വില്‍പ്പന നടത്തുന്ന പള്ളിച്ചല്‍ വെടിവെച്ചാന്‍ കോവില്‍ മേലെ വീട് പ്രീത ഭവനില്‍ കാവുവിള ഉണ്ണികൃഷ്ണന്‍ (33) മലയിന്‍കീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തന്‍ വീട്ടില്‍ സജീവ് (26), തൈക്കാട് രാജാജി നഗര്‍ സ്വദേശി സുബാഷ് (34) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :