യാത്രകൾ ആസ്വദിക്കാൻ ‘ഛർദ്ദി‘ വില്ലനാകുന്നുവോ ? ഈ വിദ്യകൾ പരീക്ഷിക്കൂ !

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 15 ഡിസം‌ബര്‍ 2018 (16:21 IST)
യാത്ര ചെയ്യുമ്പോൾ ചിലർ നേരിടുന്ന പ്രധാന പ്രശ്നമാണ് തല കറകവും ചർദ്ദിയും. കുട്ടികളിൽ ഇത് കൂടുതലായും ഉണ്ടാകും മുതിരുന്നതോടെ ഇത് ക്രമേണ ഇല്ലാതാകാൻ തുടങ്ങും. എന്നാൽ മുതിർന്നവരിലും ഇത് കാണാറുണ്ട്. മോഷൻ സിക്നസ് എന്നാണ് വൈദ്യശാസ്ത്രത്തിൽ ഇതിന് പറയുന്ന പേര്. എന്നാൽ യാത്രക്ക് മുന്നോടിയായി തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം.

ഏറ്റവും പ്രധാനം ചർദ്ദിയെ കുറിച്ചുള്ള ചിന്ത അകറ്റി നിർത്തുക എന്നതാണ്. മനസിൽ ഈ ചിന്ത പിന്തുടർന്നുകൊണ്ടിരുന്നാൽ ഒരു വിദ്യയും ഫലപ്രദമാകില്ല. ഇത്തരം പ്രശ്നമുള്ളവർ യത്രക്ക് മുൻപ് വയറ്‌ നിറച്ച് ആഹാരം കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല. എണ്ണ അധികമുള്ളതും എരിവ് അധികമുള്ളതും മാംസാഹാരങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

വെള്ളം നന്നായി കുടിക്കണം ഇത് ശരീരത്തെ എപ്പോഴും കൂളാക്കി നിർത്താൻ സഹായിക്കും. ഇനിയുള്ള കാര്യങ്ങൾ യത്ര ചെയ്യുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം പ്രശ്നമുള്ളവർ വാഹനം ഒടുന്ന ദിശയിലേക്കാണ് ഇരിക്കേണ്ടത്. ചില വാഹനങ്ങളിൽ എതിർ ദിശയിലും സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ടാകുമല്ലോ. കാറുകളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ വിൻഡോകൾ തുറന്നിട്ട് നല്ല വായു ശ്വസിച്ച് വേണം യാത്ര ചെയ്യാൻ, വാഹനത്തിൽ ഘടിപ്പിക്കാറുള്ള പെർഫ്യൂമുകൾ മിക്കതും മനം‌പുരട്ടലിന് കാരണമാകും. ഇത്തരക്കാർ യാത്രകളിൽ വായന ഒഴിവാക്കണം ഇത് സ്ട്രസിന് ഇടയാക്കിയേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :