സൊനാക്ഷി സിൻ‌ഹ ഓൺലൈനായി ഓഡർ ചെയ്തത് 18,000രുപ വില വരുന്ന ഹെഡ്സെറ്റ്, പക്ഷേ പെട്ടി തുറന്ന താരം ഞെട്ടി !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (14:32 IST)
ഓൺലൈൻ സൈറ്റുകളിൽനിന്നും ഉപയോക്താക്കൾ വഞ്ചിതരാകുന്ന പല വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പർ താരം സൊനാക്ഷിയും അത്തരമൊരു വഞ്ചനക്ക് ഇരയായിരിക്കുകയണ്.

പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണിൽ നിന്നും 18000 രൂപ വില വരുന്ന ബോസ്സ് ഹെഡ്ഫോണാണ് താരം ഓർഡർ ചെയ്തിരുന്നത്. ആറ്റുനോറ്റ് കാത്തിരുന്ന് ഹെഡ്സെറ്റ് എത്തി. പെട്ടിതുറന്നപ്പോഴാകട്ടെ നല്ല മനോഹരമായി പാക് ചെയ്ത തുരുമ്പെടുത്ത് ഇരുമ്പ് കഷ്ണമായിരുന്നു പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്.

തട്ടിപ്പിനിരയായ സംഭവം താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അതേസമയം സംഭവത്തിൽ ഓൺലൈൻ വ്യാപാര സൈറ്റായ ഇന്ത്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. സമാനമായ സംഭവങ്ങൾ രജ്യത്തുടനീളം നടക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :