മുന്നിലും പിറകിലും ഡിസ്‌പ്ലേയുമായി വിവോയുടേ നെക്സ് ഡ്യുവൽ ഡിസ്‌പ്ലേ എഡിഷൻ വിപണിയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (13:47 IST)
മുന്നിലും പിന്നിലും ഡിസ്‌പ്ലേ ഒരുക്കി വിവോയുടെ നെക്സ് ഡ്യുവൽ ഡിസ്‌പ്ലേയെ ചൈനയിൽ അവതരിപ്പിച്ചു. വിവോ നെക്സിന്റെ പരിഷ്കരിച്ച മോഡലാണ് നെക്സ് ഡ്യുവൽ ഡിസ്‌പ്ലേ എഡിഷൻ. ഡ്യുവൽ ഡിസ്‌പ്ലേ എന്നത് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഈമാസം 29 മുതൽ തന്നെ ചൈനീസ് വിപണിയിൽ ഫോൺ ലഭ്യമായി തുടങ്ങും.

ഏകദേശം 52,243 രൂപയാണ് ഇന്ത്യൻ വിപണിയിൽ നെക്സ് ഡ്യുവൽ ഡിസ്‌പ്ലേ എഡിഷന് കണക്കാക്കപ്പെടുന്ന വില. എന്നാൽ ഇന്ത്യൻ വിപണിയിൽ ഫോണിനെ എപ്പോൾ അവതരിപ്പിക്കും എന്ന കാര്യം വ്യക്തമല്ല. ഫോണിനെ നേരത്തെ ദുബായ് വിപണിയിൽ കമ്പനി അവതരിപ്പിച്ചിരുന്നു.


ക്വാൽകോം സ്നാപ്ഡ്രാഗൺ
850 പ്രൊസസറിന്റെ കരുത്തിൽ 10 ജിബി റമുമായാണ് ഫോൺ എത്തുന്നത്. 128 ജി ബിയാണ് ഫോണിന്റെ ഇന്റേർണൽ സ്റ്റോരേജ്. ഇത് എക്സ്പാൻഡ് ചെയ്യാൻ നെക്സ് ഡ്യുവൽ ഡിസ്‌പ്ലേ എഡിഷനിൽ സംവിധാനം
ഇല്ല. ഫോണിലെ ക്യാമറകളും ഏറെ ശ്രദ്ധേയമാണ്. 3D ക്യാമറ ഉൾപ്പെടുന്ന മൂന്ന് ക്യാമറകൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

ഫോണിൽ ഒരുക്കിയിരിക്കുന്ന 3D ക്യാമറ അത്യാധുനിക സൌകര്യങ്ങളോടുകൂടിയതാണ് എന്നാണ് വിവോ അവകാശപ്പെടുന്നത്. 12 മെഗാപിക്സലും 2 മെഗാപിക്സലും വരുന്ന മറ്റു രണ്ട് ക്യാമറകളും ഫോണിലുണ്ട്. ലൂണാര്‍റിംഗ് എന്ന പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫോണിന്റെ പിൻ‌ഭാഗം ഒരുക്കിയിരിക്കുന്നത്. ഫോട്ടോ എടുക്കുന്ന സമയത്ത് ഇത് നോട്ടിഫിക്കേഷൻ പാനാലായി മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :